ഇരുപത്തെട്ടാം ഓണഘോഷ നിറവിൽ ഓച്ചിറ പടനിലം….

കരുനാഗപ്പള്ളി : ഇരുപത്തെട്ടാം ഓണഘോഷങ്ങളോടനുബന്ധിച്ച് ജനലക്ഷങ്ങളെകൊണ്ട് ഭക്തിസാന്ദ്രമായി ഓച്ചിറ പരബ്രഹ്മ സന്നിധാനം.

52 കരകളില്‍നിന്നായി ഇരുന്നൂറിലധികം മനോഹരമായ കുഞ്ഞന്‍ കാളകള്‍ മുതല്‍ അമ്പത്തിയഞ്ച് അടിയോളം ഉയരമുള്ള പടു കൂറ്റന്‍ കെട്ടുകാളകള്‍ വരെ ഓച്ചിറ പടനിലത്ത് അണിനിരന്നു. സ്വര്‍ണവും വെള്ളിയും പൂശിയ മനോഹര കെട്ടുകാളകൾ പടനിലത്തെ കൂടുതൽ വർണാഭമാക്കി.


ലോകത്തിലെ തന്നെ ഏറ്റവും വലിയ കാളകെട്ടുത്സവം എന്നു പോലും പറയാവുന്നതായിരുന്നു ഈ ആഘോഷം. വിവിധ കാളകെട്ട് സമിതികളുടെ നേതൃത്വത്തില്‍ ഒരുമാസത്തിലധികമായി തയ്യാറാക്കിയ കെട്ടുകാളകള്‍ നിരനിരയായാണ് ക്ഷേത്രത്തിൽ എത്തിയത്. വലിയ കെട്ടുകാളകളെ CRANE ഉപയോഗിച്ചു വലിച്ചു കൊണ്ടാണ് ക്ഷേത്രത്തിൽ എത്തിച്ചത്. ഓണാട്ടുകര കതിരവൻ ആയിരുന്നു ഏറ്റവും വലിയ കെട്ടുകാള.


ഓരോ കരക്കാരും മത്സര ബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കി ചെണ്ട-പഞ്ചാരി-പാണ്ടി മേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷപൂര്‍വ്വമാണ് ക്ഷേത്രത്തിലേക്ക് ആനയിച്ചു കൊണ്ടു വന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !