കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയും കൃഷിഭവനും ചേർന്നൊരുക്കുന്ന കന്നി കൊയ്ത്ത് ഉത്സവം 2018 സെപ്റ്റംബർ 21 ന് രാവിലെ 8 മണിക്ക് എം.എൽ.എ. ശ്രീ. ആർ.രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്‌സൺ അധ്യക്ഷനായിരിക്കും.
കരുനാഗപ്പള്ളി പട.വടക്ക് ഗീതാഭവനത്തിൽ ശ്രീ. വേണുവിന്റെ കൃഷി ഫാർമിലാണ് കൊയ്ത്ത് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്.
മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ.വേണുവിന്റെ കൃഷി ഫാർമിലേക്ക് എല്ലാവർക്കും സ്വാഗതം.