ചട്ടമ്പി സ്വാമികളുടെ 94-ാമത് മഹാസമാധി വാര്‍ഷികം പന്മന ആശമത്തില്‍…. സമ്മേളനം കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം….

കരുനാഗപ്പള്ളി: കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയ നേതാവായിരുന്ന ചട്ടമ്പി സ്വാമികളുടെ 94-ാമത് മഹാസമാധി വാര്‍ഷികം കരുനാഗപ്പള്ളി – ചവറ പന്മന ആശമത്തില്‍ 2018 ഏപ്രിൽ 18 ബുധനാഴ്ച 7.30-ന് ദീപപ്രകാശനത്തോടെ നടക്കും.

രാവിലെ 10 മണിക്ക് നടക്കുന്ന മഹാസമാധി സമ്മേളനം കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ഥപാദ ആശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ അധ്യക്ഷത വഹിക്കും.

മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ദാസ്, മഞ്ചേരി ചിന്മയാശ്രമം സ്വാമി വിശുദ്ധാനന്ദ, ചെന്നൈ വിദ്യാധിരാജ ധര്‍മസഭാ സെക്രട്ടറി സി.കെ.വാസുക്കുട്ടന്‍, വിവേകാനന്ദ പഠനകേന്ദ്രം പുരുഷോത്തമാനന്ദ സ്വാമി, ചട്ടമ്പിസ്വാമി ഏകോപനസമിതി ചെയര്‍മാന്‍ ആറ്റുകാല്‍ രാമചന്ദ്രന്‍ എന്നിവര്‍ വിദ്യാധിരാജ സ്മരണാഞ്ജലി നല്‍കും.

പന്മന ആശ്രമ മഠാധിപതി പ്രണവാനന്ദ തീര്‍ഥപാദര്‍ വിദ്യാധിരാജ സന്ദേശം നല്‍കും. തുടര്‍ന്ന് വിദ്യാധിരാജ സാഹിത്യത്സര വിജയികളെ അനുമോദിക്കും. ഉച്ചയ്ക്ക് 2 മണിക്ക് കരിമ്പിന്‍പുഴ ആശ്രമം എസ്.രാജേന്ദ്രന്‍ നായരുടെ ആത്മീയ പ്രഭാഷണം.

വൈകിട്ട് 3 മണിക്ക് പന്മന മനയില്‍ ശ്രീ ബാലഭട്ടാരക വിലാസം സംസ്‌കൃത സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തെ സമാധി സ്മരക മണ്ഡപത്തില്‍നിന്ന് വാദ്യമേളങ്ങള്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മഹാസമാധി ദിവ്യജ്യോതി പ്രയാണം. രാത്രി ഏഴിന് രുഗ്മാഗദ ചരിതം കഥകളി എന്നവയും നടക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !