കരുനാഗപ്പള്ളി : ദേശീയപാത യാത്രക്കാർക്കായി കരുനാഗപ്പള്ളി – ഓച്ചിറ പരബ്രഹ്മ ഹോസ്പിറ്റൽ ജംക്‌ഷനു സമീപം എല്ലാ ദിവസവും രാവിലെ 10.30 മുതൽ ഒന്നുവരെ സൗജന്യമായി സംഭാര വിതരണം.
യാത്രക്കാർക്കായി നടപ്പാക്കുന്ന വേനൽ സംഭാരം പദ്ധതി ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് അയ്യാണിയ്ക്കൽ മജീദ് തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു.
ഓച്ചിറ ചേന്നല്ലൂർ ഫാഷൻ ഹോംസും സി.ടി.എം. ട്രസ്റ്റും ചേർന്നാണ് വേനൽ സംഭാരമെന്ന ഈ പദ്ധതി നടപ്പാക്കുന്നത്.