ഓച്ചിറ പ്രയാർ ആർ.വി.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവീസ് സ്കീം വിദ്യാർഥികൾ നൂറു മേനി വിളവുമായി വാഴ കൃഷി.

കരുനാഗപ്പള്ളി : ഓച്ചിറ പ്രയാർ ആർ.വി.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവീസ് സ്കീം വിദ്യാർഥികൾ നൂറു മേനി വിളവുമായി വാഴ കൃഷി.

യു.പ്രതിഭാ ഹരി എം.എൽ.എ. വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

സ്കൂളിൽ തരിശുകിടന്ന സ്ഥലം എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ കൃഷിയോഗ്യമാക്കിയാണ് വിവിധതരം വാഴകൾ നട്ട് കുട്ടികൾ കൃഷിയാരംഭിച്ചത്.
വൊളന്റിയർമാർ വിഷുവിനു കണികാണാൻ കാഴ്ചക്കുലകൾ നാടിനു സമ്മാനിക്കുകയായിരുന്നു.

പ്രിൻസിപ്പൽ എസ്.ഉണ്ണിക്കൃഷ്ണൻ, എസ്.ശ്രീകുമാർ, എസ്.വിമൽകുമാർ, ശ്രീലത എസ്.തമ്പി, ഹരി മോഹൻകുമാർ, എസ്.ശ്രീകുമാർ, സുറുമി ഹാരീസ്, പി.ദീപക് എന്നിവർ പ്രസംഗിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !