ക്ലാപ്പന ഗ്രാമപ്പഞ്ചായത്തിലെ വരവിള 116-ാം നമ്പര്‍ അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം

കരുനാഗപ്പള്ളി : ക്ലാപ്പന ഗ്രാമപ്പഞ്ചായത്തിലെ വരവിള 116-ാം നമ്പര്‍ അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം 26-ന് രാവിലെ 10-ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.

ഗുണഭോക്താക്കളുടെ ആനുകൂല്യവിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി നിര്‍വഹിക്കും. പുതിയ അംഗൻവാടി കെട്ടിടം ജമ്മുകശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ധീരജവാന്‍ ആര്‍.രതീവിന്റെ സ്മാരകമാക്കാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എസ്.എം.ഇക്ബാല്‍.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !