കരുനാഗപ്പള്ളിയിൽ പുതിയതായി മൂന്നു ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരം ഗതാഗത പരിഷ്‌കരണത്തിനൊരുങ്ങുന്നു. നഗരത്തില്‍ മൂന്നിടത്താണ് പുതിയതായി ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിര്‍മിച്ചത്.

ഫെഡറല്‍ ബാങ്കിന് മുന്‍വശത്തും എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ ഓഫീസിന് സമീപത്തും ടൗണ്‍ ക്ലബ്ബിന് സമീപത്തുമായാണ് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിര്‍മിച്ചത്.

ഓച്ചിറ ഭാഗത്തു നിന്നും, ആലുംകടവ് ഭാഗത്തു നിന്നും വരുന്ന ബസുകൾ ഇനി മുതൽ ടൗണ്‍ ക്ലബ്ബിന് സമീപത്തുള്ള ബസ്റ്റോപ്പിലാണ് നിർത്തുക.

ഓച്ചിറ ഭാഗത്തുനിന്നു വരുന്നതും കരുനാഗപ്പള്ളിയിൽ അവസാനിക്കുന്നതുമായ ഓർഡിനറി ബസുകൾ ടൗണ്‍ ക്ലബ്ബിന് സമീപത്തുള്ള ബസ്റ്റോപ്പിൽ നിർത്തിയതിനുശേഷം മാർക്കറ്റ് റോഡിൽ പുതിയതായി പണിത നഗരസഭാ ബസ് സ്റ്റാന്‍ഡിലും പ്രവേശിക്കണം എന്ന തീരുമാനം കൂടി നടപ്പിലാക്കാൻ ശ്രമിക്കുന്നതായി നഗരസഭ.

വടക്കോട്ടു പോകുന്ന ബസുകൾക്ക് ഇനി പോസ്റ്റാഫീസിന് നേരെ മുൻപുവശത്തേയും ഹൈസ്ക്കൂൾ ജംഗ്ഷനു മുൻപുവശത്തേയും ബസ് സ്റ്റോപ്പുകൾ ഇനി കാണില്ല. ഇതു രണ്ടും കൂടി ചേർത്താണ് ഇനി എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ ഓഫീസിന് സമീപത്തേക്ക് മാറ്റുന്നത്.

നഗരസഭാ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം തുടങ്ങിയതിന്റെ ഭാഗമായാണ് നഗരത്തില്‍ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. അടുത്ത ദിവസങ്ങളിൽ നഗരത്തില്‍ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാകുമെന്ന് നഗരസഭ.


കെ.എസ്.ആർ.റ്റി.സി. ബസ്റ്റാന്റിന്‌ വടക്കുവശം ഫെഡറല്‍ ബാങ്കിന് മുന്‍വശത്ത് പുതിയതായി നിർമിച്ച കാത്തിരിപ്പുകേന്ദ്രം


പോസ്റ്റാഫീസിന് വടക്കുവശം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ ഓഫീസിന് സമീപത്ത് പുതിയതായി നിർമിച്ച കാത്തിരിപ്പുകേന്ദ്രം


ടൗണ്‍ ക്ലബ്ബിന് സമീപത്ത് പുതിയതായി നിർമിച്ച കാത്തിരിപ്പുകേന്ദ്രം


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !