ചവറയിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് 2019 ഒക്ടോബർ 8 വരെ അപേക്ഷിക്കാം….

കരുനാഗപ്പള്ളി : തൊഴിൽവകുപ്പിനു കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ അക്കാദമിയിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് 2019 ഒക്ടോബർ എട്ടുവരെ അപേക്ഷിക്കാം.

  • ഫിസിക്സ്, കണക്ക് ബിരുദധാരികൾ, കംപ്യൂട്ടർ എൻജിനീയർമാർ എന്നിവർക്ക് അപേഷിക്കാവുന്ന പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ ഡേറ്റ അനലിറ്റിക്സ്
  • സയൻസ് ബിരുദധാരികൾ ഡിപ്ലോമ സിവിൽ, ബി.ടെക്. സിവിൽ എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജി.ഐ.എസ്. ജി.പി.എസ്.
  • ബി.ടെക്. മെക്കാനിക്കൽകാർക്ക് അപേഷിക്കാവുന്ന ഗ്രാഡ്വേറ്റ്ഷിപ് പ്രോഗ്രാം
  • ബി.ടെക്. സിവിൽ ഉള്ളവർക്കും ബി.ആർക്. കഴിഞ്ഞവർക്കും അപേഷിക്കാവുന്ന പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്‌ഷൻ
  • പത്താംക്ലാസ് പാസായവർക്ക് സ്വീവേജ് വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് ഓപ്പറേറ്റർ എന്നിങ്ങനെയുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് പ്രവേശനം.

താത്‌പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം 2019 ഒക്ടോബർ എട്ടിനുമുൻപ് എത്തണം.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !