ഗ്രന്ഥശാല വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു.

കരുനാഗപ്പള്ളി : ചെറിയഴീക്കൽ വിജ്ഞാനദായിനി ഗ്രന്ഥശാലയുടെ നൂറ്റിപന്ത്രണ്ടാം വാർഷിക ആഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഡോ വി വി വേലുക്കുട്ടി അരയൻ്റെ നേതൃത്വത്തിൽ 1908 ൽ സ്ഥാപിച്ച ഗ്രന്ഥശാലണിത്.

വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ചേർന്ന പൊതുസമ്മേളനം ആർ രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിൽ ഏർപ്പെടുത്തിയിരുന്ന വിവിധ വിദ്യാഭ്യാസ അവാർഡുകൾ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ ബി മുരളീകൃഷ്ണൻ വിതരണം ചെയ്തു.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡൻ്റ് സത്യരാജൻ അധ്യക്ഷനായി. സെക്രട്ടറി പ്രദീപ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെർലി ശ്രീകുമാർ, എ.വി.പി.യോഗം പ്രസിഡൻ്റ് എൻ.ആർ. ലാലു, പി. ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !