സുനാമി സ്മരണ…. ദീപം തെളിക്കൽ….

കരുനാഗപ്പള്ളി : സുനാമി ദുരന്ത വാർഷികത്തിൻ്റെ ഭാഗമായി നഗരസഭ പത്തൊമ്പതാം ഡിവിഷനിലെ സാൽവേഷൻ ആർമി സുനാമി സെറ്റിൽമെൻ്റ് കോളനിയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

ദുരന്തത്തിൽ മരണപ്പെട്ടവർക്കായി ദീപം തെളിക്കൽ, പുഷ്പാർച്ചന എന്നിവ നടന്നു. കോളനി നിവാസികളായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ സുഷ അലക്സ് അധ്യക്ഷയായി. നഗരസഭാ കൗൺസിലർ ബിന്ദു അനിൽ, ആർ രവി, അലക്സ് ജോർജ്, ദിലീപ്, സോമൻ തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !