ജോൺ എഫ് കെന്നഡി സ്കൂളിൽ സംസ്കാര അമിനിറ്റി സെന്റെറും സ്പോർട്സ് ഹബ്ബും ഉദ്ഘാടനം ചെയ്തു…

കരുനാഗപ്പള്ളി : അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിൽ കുട്ടികൾക്കായി പണികഴിപ്പിച്ച സംസ്കാര അമിനിറ്റി സെന്ററും സ്പോർട്സ് ഹബ്ബും അഡ്വ. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ഇൻഡോർ ബാഡ്മിന്റെൻ കോർട്ട് ഉൾപ്പടെ വിവിധോദ്ദേശ പരിപാടികൾ നടത്താൻ ഉതകുന്ന രീതിയിലാണ് അമിനിറ്റി സെന്റെർ നിർമ്മിച്ചിരിക്കുന്നത്.

പി.ടി.എ. പ്രസിഡന്റ് ലാൽജി പ്രസാദ് അദ്ധ്യക്ഷനായ ചടങ്ങിൽ എം.എൽ.എ. ആർ രാമചന്ദ്രൻ സ്കൂൾ സ്ഥാപക മാനേജറായ കാരാഞ്ചേരി രാമകൃഷ്ണപിള്ളയുടെയും സരോജിനി പിള്ളയുടെയും ഫോട്ടോ അനാശ്ചാദനം ചെയ്യുകയും പ്രതിഭകളെ ആദരിക്കുകയും ചെയ്തു. മാനേജർ മായാ ശ്രീകുമാർ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബും പി.ടി.എ യും കരനെൽകൃഷിയിലൂടെ വിളവെടുത്ത കുത്തരി കെന്നഡി റൈസ് എന്ന പേരിൽ കൗൺസിലർ സുഷ അലക്സിന് നൽകി വിതരണോത്ഘാടനം നടത്തി.

മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, സംസ്ഥാന സാമൂഹികക്ഷേമ ബോർഡ് ചെയർ പേഴ്സൺ സൂസൻകോടി , പ്രിൻസിപ്പാൾ ഷിബു എം.എസ്, എച്ച്.എം മുർഷിദ് ചിങ്ങോലിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ എസ് മാത്യു, ഗംഗാറാം കണ്ണമ്പള്ളി, സ്റ്റാഫ് സെക്രട്ടറി രാജീവ്, പി.ടി.എ. വൈസ് പ്രസിഡന്റ് കാട്ടൂർ ബഷീർ, മാതൃ സമിതി പ്രസിഡന്റ് സുധീന അൻസർ, കൗൺസിലർമാർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സജിത് വി നന്ദി പറഞ്ഞു.

തുടർന്ന് അദ്ധ്യാപികയയും മാനേജിംഗ് കമ്മിറ്റി അംഗവുമായ മീരാ സിറിൾന്റെ നേതൃത്വത്തിൽ നൃത്ത പരിപാടിയും ഫ്ളവേഴ്സ് ടോപ് സിംഗേഴ്സ് ആയ ആദിത്യനും, സൂര്യനാരായണനും , പ്രേരാജ് എന്നിവർ നയിച്ച ഗാന സന്ധ്യയും അരങ്ങേറി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !