ചെറിയഴീക്കല്: ചെറിയഴീക്കല്‍ ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ആത്മവിദ്യാലയം 2008-09 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ഥികളാണ് വര്‍ണമതില്‍ സ്‌കൂളിന് നിര്‍മിച്ചുനല്‍കിയത്.
പ്രശസ്ത ചിത്രകാരന്മാരായ ലക്ഷ്മണന്‍ ആചാരിയും ഹരീഷുമാണ് മതിലുകളില്‍ വരയുടെ വിസ്മയം തീര്‍ത്തത്. വടക്കേ മതില്‍ക്കെട്ടില്‍ തുടങ്ങി തെക്കുകിഴക്ക് മതില്‍ക്കെട്ടുവരെയുള്ള 150 മീറ്ററിലാണ് വര്‍ണമതില്‍ ഒരുക്കിയിരിക്കുന്നത്.
ചെറിയഴീക്കല് ക്ഷേത്രസമുച്ചയം, ശ്രീബുദ്ധന്‍, ഗാന്ധിജി, എ.പി.ജെ.അബ്ദുള്‍ കലാം, കഥകളി, പ്രകൃതിഭംഗി വിളിച്ചോതുന്ന സീനറികള്‍ എന്നിവ വര്‍ണമതിലിന്റെ ശോഭ വര്‍ധിപ്പിക്കുന്നു. 75,000 രൂപ ചെലവില്‍ നിര്‍മിച്ച വര്‍ണമതില്‍ വിജയദശമിദിനത്തില്‍ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.