ഡോ.വി.വി.വേലുക്കുട്ടി അരയന്‍ അനുസ്മരണ സമ്മേളനം ശനിയാഴ്ച നടക്കും

കരുനാഗപ്പള്ളി: ഡോ.വി.വി.വേലുക്കുട്ടി അരയന്‍ അനുസ്മരണ സമ്മേളനം ശനിയാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് കരുനാഗപ്പള്ളി ടൗണ്‍ക്ലബ്ബില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. ഡോ.ശൂരനാട് രാജശേഖരന്‍ മുഖ്യാതിഥിയായിരിക്കും. എസ്.ശര്‍മ എം.എല്‍.എ. ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്യും. പി.കെ.മേദിനി ഏറ്റുവാങ്ങും. അരയന്‍ പത്രത്തിന്റെ ശതാബ്ദി വിളംബര ബ്രോഷര്‍ പ്രകാശനം ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. നിര്‍വഹിക്കും. പി.ആര്‍.വസന്തന്‍ ഏറ്റുവാങ്ങും.

അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് വേലുക്കുട്ടി അരയന്‍ രചിച്ച ‘ചെമ്മീന്‍ ഒരു നിരൂപണം’ എന്ന കൃതിയെ ആസ്​പദമാക്കി സെമിനാര്‍ നടക്കും. കെ.സോമപ്രസാദ് എം.പി. സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അനില്‍.വി.നാഗേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

ശനിയാഴ്ച രാവിലെ ഒന്‍പതിന് ചെറിയഴീക്കലില്‍ വേലുക്കുട്ടി അരയന്റെ വസതിയിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ചെറിയഴീക്കല്‍ ക്ഷേത്ര മൈതാനിയില്‍ അനുസ്മരണ സമ്മേളനവും നടക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !