കരുനാഗപ്പള്ളി: തെക്കൻ മൈനാഗപ്പള്ളി തോട്ടുംമുഖം ശ്രീദേവിവിലാസം എന്‍.എസ്.എസ്. കരയോഗ കുടുംബസംഗമവും എം.എസ്.എസ്. വാര്‍ഷികവും നടന്നു. മാതൃഭൂമി ലവ് പ്ലാസ്റ്റിക് പദ്ധതി ഉദ്ഘാടനവും എച്ച്.ആര്‍.ഡി. സെല്‍, ആധ്യാത്മികപഠന കേന്ദ്രം എന്നിവയുടെ വാര്‍ഷികവും ആഘോഷിച്ചു.
കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് എന്‍.വി.ചന്ദ്രശേഖരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സമ്മേളന ഹാള്‍ കരയോഗം പ്രസിഡന്റ് സി.ആര്‍.മോഹനന്‍ പിള്ളയും ലൈബ്രറി വനിതാ യൂണിയന്‍ സെക്രട്ടറി ഡി.വനജാദേവിയും ഉദ്ഘാടനം ചെയ്തു. എന്‍ഡോവ്‌മെന്റ് വിതരണവും അനുമോദനവും യൂണിയന്‍ കമ്മിറ്റി അംഗം ഗോപാലകൃഷ്ണപിള്ള നിര്‍വഹിച്ചു.
ലഹരിവരുദ്ധ ബോധവത്കരണത്തിന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.ബാബു നേതൃത്വം നല്‍കി. ഇ.കെ.പ്രകാശ് ലവ് പ്ലാസ്റ്റിക് പദ്ധതി വിശദീകരിച്ചു. വി.ആര്‍.സുനില്‍, മന്മഥന്‍ നായര്‍, പരമേശ്വരന്‍ പിള്ള, കരുമ്പോലില്‍ ശ്രീകുമാര്‍, ശ്രീകുമാര്‍, അജിത്ത്, അജയന്‍, ശിവശങ്കരപ്പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.