കരുനാഗപ്പള്ളി : ക്രിസ്തുമസ് ആഘോഷത്തിന്റെ നിറവിൽ കരുനാഗപ്പള്ളി. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വർണാഭമായ ആഘോഷങ്ങളും ചടങ്ങുകളുമാണ് കരുനാഗപ്പള്ളിയിലെ ദേവാലയങ്ങളിൽ നടന്നത്.
കരുനാഗപ്പള്ളി വള്ളിക്കാവ് ക്ലാപ്പന സെന്റ് ജോർജ് ദേവാലയത്തിൽ കുട്ടികൾ ഒരുക്കിയ പുൽക്കൂടും അതുപോലെ കരോളുകളും ശ്രദ്ധേയമായി.
കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിലെ ത്രീ കിംഗ്‌സ് ചർച്ചിലും പ്രൗഢ ഗംഭീരമായ ക്രിസ്തുമസ് ദിനാഘോഷ ചടങ്ങുകളാണ് നടന്നത്.
കെ.ആർ.ഡി.ഒ. കരുനാഗപ്പളളി താലൂക്കിൽ നടപ്പാക്കുന്ന വിശപ്പു രഹിത കരുനാഗപ്പള്ളി എന്ന പദ്ധതിയുടെ ഭാഗമായിക്കൊണ്ടാണ് ക്രിസ്തുമസ് രാവുകളിൽ ക്ലാപ്പന ഇടവകയിലെ ജീസസ് യൂത്ത് കൂട്ടായ്‌മ ക്രിസ്തുമസ് കരോളുകൾ അവതരിപ്പിച്ചത്. താലൂക്കിലെ 250 കുടുംബങ്ങൾക്കാണ് കെ.ആർ.ഡി.ഒ. നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രയോജനം ലഭിക്കുക.