കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കന്റെറി സ്‌ക്കൂളിന് പുതിയ കെട്ടിടം….

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കന്റെറി സ്‌ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാ സ്ഥാപനം നടന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി 6.2 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടമാണ് യാഥാർത്ഥ്യമാകുന്നത്. കെട്ടിട നിർമ്മാണത്തിന് 5 കോടി രൂപ കിഫ്ബിയിൽ നിന്നും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു.


24 ഹൈടെക് ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറി, മെസ്സുകൾ, മിനി ആഡിറ്റോറിയം എന്നിവയും പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നബാർഡിന്റെ സഹായത്തോടെ 7 കോടി രൂപ ചെലവഴിച്ച് മറ്റൊരു ബഹുനില മന്ദിരം കൂടിനിർമ്മിക്കുന്നതിനുമുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.


ശിലാസ്ഥാപനം ആർ. രാമചന്ദ്രൻ എം.എൽ.എ. നിർവ്വഹിച്ചു. കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ എം. ശോഭന അദ്ധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം. മഞ്ജു, നഗരസഭാ കൗൺസിലർമാരായ എസ് ശക്തികുമാർ, എം ഷംസുദ്ദീൻ കുഞ്ഞ്, പി.ടി.എ പ്രസിഡന്റ് ജി. പി. വേണു, എസ്.എം.സി. ചെയർമാൻ എം.കെ. അഷറഫ്, റൂഷ പി. കുമാർ, കോടിയാട്ട് രാമചന്ദ്രൻ പിള്ള, കെ. എസ്. പുരം സത്താർ, ഹെഡ്മിസ്ട്രസ് ജെ. ക്ലാരറ്റ്, എ. ഹബീബ്, ജെ. അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു.

കടപ്പാട് : സുരേഷ് വെട്ടുകാട്ട്


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !