ഡോൾഫിൻ രതീഷ് ഗിന്നസ് റെക്കോർഡിലേക്ക്…. കരുനാഗപ്പള്ളി ആലപ്പാടിന്റെ അഭിമാന നിമിഷം…

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയും, സാഹസിക നീന്തലിലൂടെ ശ്രദ്ധേയനുമായ ഡോൾഫിൻ രതീഷ് എന്നറിയപ്പെടുന്ന നമ്മുടെ രതീഷ് ഇനി ഗിന്നസ് റെക്കോർഡിലേക്ക്….

രണ്ടു കൈകളും, രണ്ടു കാലുകളും കൂട്ടികെട്ടി, സ്വന്തം നാട്ടിൽ, സ്വന്തം നാടിനുവേണ്ടി കിലോമീറ്ററുകളോളം നീന്തി, പഴയ ഗിന്നസ് റെക്കോർഡിനെ തകർത്തുകൊണ്ട് ലോകം അറിയപ്പെടുന്ന സാഹസികതാരമായി മാറിയിരിക്കുകയാണ് ഡോൾഫിൻ രതീഷ്.


ഇതോടുകൂടി നാടിന്റെ അഭിമാനമായ നമ്മുടെ ഡോൾഫിൻ രതീഷിനു ഒമ്പതോളം വേൾഡ് റെക്കോർഡുകളാണ് ലഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒമ്പതോളം പല കാറ്റഗറിയിൽ ഉള്ള വേൾഡ് റെക്കോർഡ് പ്രതിനിധികൾ സാഹസിക നീന്തലിനു സാക്ഷ്യം വഹിച്ചു.


കരുനാഗപ്പള്ളി പണിക്കർകടവ് പാലം മുതൽ അഴീക്കൽ വരെ 12.9 കിലോമീറ്റർ നീന്തിയാണ് ലോക റെക്കോർഡായ 7.54 കിലോമീറ്ററിനെ ഭേദിച്ച് മുന്നേറിയത്. അഴീക്കലിൽ നടന്ന ചടങ്ങിൽ അറേബ്യൻ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ് പ്രതിനിധികൾ ഡോൾഫിൻ രതീഷിന് പുരസ്‌കാരവും സമ്മാനിച്ചു. മറ്റു നിരവധി ഗിന്നസ് വിജയികളും രതീഷിനെ അനുമോദിച്ചു.


സ്റ്റോപ്പ് മൈനിങ് സേവ് ആലപ്പാട് എന്ന മുദ്രാവാക്യമുയർത്തി സ്വന്തം നാടിനുവേണ്ടി അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്ന ജനകീയ സമരത്തിന് ഐക്യധാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് രതീഷ് നീന്തിയത്. ചെറിയഴീക്കൽ നടക്കുന്ന നിരാഹാര സമരം ഇപ്പോൾ 50 ദിവസത്തിലധികം പിന്നിട്ടിരിക്കുകയാണ്.


എന്റെ ഗ്രാമം സ്വാന്തന തീരം എന്ന സുഹൃത്തുക്കളുടെ കൂട്ടായ്‌മ, ആരെയും അതിശയിപ്പിക്കുന്ന വിധത്തിലുള്ള ജല ഘോഷയാത്രയാണ് ഒരുക്കിയത്. സഞ്ചരിക്കുന്ന മനോഹരമായ സ്റ്റേജും ആ സ്റ്റേജിൽ സഞ്ചിരിക്കുമ്പോൾ തന്നെയുള്ള ഡാൻസുകളും പാട്ടുകളും പരിപാടിക്ക് മാറ്റ് കൂട്ടി. ഇന്ന് അഴീക്കൽ ബീച്ചിൽ വർണാഭമായ ഗാനമേളയും അനുമോദന സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്.



കേരളത്തിൽ പലയിടത്തും ഡോൾഫിൻ രതീഷിന്റെ സാഹസിക നീന്തൽ പ്രകടനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി പാരിതോഷികങ്ങളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. അതിൽ കുറച്ചു ചിത്രങ്ങളിലൂടെ…

ഓസ്‌കാര്‍ ജേതാവ് ശ്രീ. റസൂല്‍ പൂക്കുട്ടി അനുമോദിച്ചപ്പോൾ


ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അനുമോദിച്ചപ്പോൾ


ബഹുമാന്യനായ മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി അനുമോദിച്ചപ്പോൾ


സാഹസിക പരിശീലനത്തിൽ നിന്ന്


സാഹസിക പരിശീലനത്തിന്റെ ഭാഗമായി പാലത്തിന് മുകളിൽ നിന്നും കൈകാലുകൾ ബന്ധിച്ച് കായലിലേക്ക് ചാടിയപ്പോൾ


സാഹസിക നീന്തലിനായി രണ്ടു കൈകളും, രണ്ടു കാലുകളും കൂട്ടികെട്ടിയപ്പോൾ


രണ്ടു കൈകളും, രണ്ടു കാലുകളും കൂട്ടികെട്ടി വെള്ളത്തിലേക്ക് ചാടിയപ്പോൾ


സാഹസിക നീന്തൽ കണ്ട കാണികൾ ആവേശത്തിൽ


ട്യൂറിസം മേഖലകളിലെ ലൈഫ് ഗാർഡായാണ് രതീഷ് ഇപ്പൊൾ ജോലി ചെയ്യുന്നത്.



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !