കരുനാഗപ്പള്ളി : റോട്ടറി ക്ലബ്ബും നഗരസഭയും ശുചിത്വ മിഷനും സംയുക്തമായി നടപ്പാക്കുന്ന മാലിന്യമുക്ത നഗരസഭ പദ്ധതിയ്ക്ക് തുടക്കമായി. നഗരസഭാ 13-ാം ഡിവിഷനിലാണ് പദ്ധതിക്ക് തുടക്കമായത്. നഗരസഭാ അധ്യക്ഷ എം ശോഭന ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സുരേഷ് പാലക്കോട്ട് അധ്യക്ഷനായി. നഗരസഭാ ഉപാധ്യക്ഷൻ ആർ രവീന്ദ്രൻപിള്ള, ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്‌സൺ തൊടിയൂർ രാധാകൃഷ്ണൻ, അംഗം സുജൻ എന്നിവർ പദ്ധതി വിശദീകരണം നടത്തി.കെ മോഹനൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.നഗരസഭാ കൗൺസിലർ ശിവ പ്രസാദ്, ഡോ നാരായണ കുറുപ്പ് ,ഡോ സുമിത്രൻ, ഹാരിസ്, പ്രഹ്ലാദൻ, ഗിരിജ, സുജാത, സന്തോഷ്, സാം തോമസ് എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളി റോട്ടറി ക്ലബ്ബും നഗരസഭയും ശുചിത്വ മിഷനും സംയുക്തമായി നടപ്പാക്കുന്ന മാലിന്യമുക്ത നഗരസഭ പദ്ധതിയ്ക്ക് തുടക്കമായി…
