കരുനാഗപ്പള്ളി : പടനായർകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ചികിത്സാ സഹായം കൈമാറി. കാവനാട് സുനിൽ ഭവനത്തിൽ മുരുകന്റെ മാതാവ് ലളിതക്ക് ക്യാൻസറും, സഹോദരി ലതക്ക് മാനസിക രോഗവും ബ്രെയിൻ ടൂമറും ബാധിച്ച് കഴിഞ്ഞ കുറെ നാളുകളായി സുഖമില്ലാതെ വാടക വീട്ടിൽ കഴിയുകയാണ്. മാസന്തോറും 8000ത്തിൽപരം രൂപാ മരുന്നുകൾക്കായി മാത്രം ചെലവഴിക്കുന്നുണ്ട്. സാമ്പത്തികമായി വളരെ കഷ്ടപ്പെടുന്ന മുരുകന് ഉപദേശക സമിതിയുടെ സാമ്പത്തിക സഹായം ഉപദേശക സമിതി പ്രസിഡന്റ് കോടിയാട്ട് രാമചന്ദ്രൻപിള്ള കൈമാറി. പ്രസ്തുത യോഗത്തിൽ വൈസ് പ്രസിഡന്റ് പി സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ എസ് വിശ്വനാഥ്, രാജൻ, ശിവൻകുട്ടി, ശ്രീകുമാർ, ഗോപകുമാരപ്പിള്ള, രാധാകൃഷ്ണപിള്ള, കെ കെ രവി, സുന്ദരേശൻ, ഉണ്ണി, സുധാകരൻ, ഹരികുമാർ എന്നിവർ സംസാരിച്ചു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R