ചാരിറ്റി പ്രവർത്തനത്തിലൂടെ ശ്രദ്ധേയമായ SHAMEERIANZ സൗഹൃദ കൂട്ടായ്മ കരുനാഗപ്പള്ളിയിൽ ഒത്തുചേർന്നു…

കരുനാഗപ്പള്ളി : സ്വന്തം പേരിനെ സ്നേഹിക്കുകയും സ്വന്തം പേരിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ CLUB SHAMEERIANZ കേരളമൊട്ടാകെ തരംഗമായി മാറിയപ്പോൾ കരുനാഗപ്പള്ളിയിലും അവർ ഒത്തുചേർന്നു.

കേരളത്തിലെ ഷമീർ, Shameer, Sameer എന്നീ നാമത്തിൽ അറിയപ്പെടുന്നവരുടെ കൂട്ടായ്‌മയാണ് CLUB SHAMEERIANZ FOUNDATION (Reg. No:157/2019) കേരളത്തിലെ എല്ലാ ജില്ലകളിലും കൂടാതെ GCC യിലെ എല്ലാ രാജ്യങ്ങളിലും whatsapp ഗ്രൂപ്പുകൾ പ്രവർത്തിച്ചുവരുന്നു. ഈ കൂട്ടായ്മ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലയിലും ചാപ്റ്റർ രൂപീകരിച്ചു. അതിന്റെ ഭാഗമായി കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ ഈ കൂട്ടായ്മ ഒത്തുകൂടുകയും ചെയ്തു.കരുനാഗപ്പള്ളിയിൽ ചേർന്ന ഈ കൂട്ടായ്മ സൗഹൃദം പങ്കിടുന്നതൊപ്പം, ഒരു പെൺകുട്ടിയുടെ വിവാഹത്തിനുള്ള ചെറിയൊരു സഹായം ആദ്യ ഘട്ടത്തിൽ നൽകുവാനും തീരുമാനിച്ചു.

ഈ കൂട്ടായ്മയിൽ ഒത്തുകൂടാൻ ആഗ്രഹിക്കുന്നവർ ഈ നമ്പരിൽ വിളിക്കാവുന്നതാണ്.
ഷമീർ യൂനിസ് 8590484849,
ഷമീർഷാ മൂവിമീഡിയ(പ്രസിഡൻറ്) 9745554555,
ഷമിർ മാങ്കീഴിൽ(സെക്രട്ടറി) 8943081508,
ഷമീർ മവ്വാല(ട്രഷറർ) 8594062837.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !