തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രത്യേക കോവിഡ് പരിശോധന….

കരുനാഗപ്പള്ളി : നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ രണ്ടാഴ്ച്ചത്തെ പ്രത്യേക കോവിഡ് പരിശോധന (സ്‌പെഷ്യല്‍ കോവിഡ് ടെസ്റ്റ് ഡ്രൈവ്) സൗകര്യം ഏപ്രില്‍ 9 മുതല്‍ ഏര്‍പ്പെടുത്തും.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥർ, സ്ഥാനാര്‍ഥികള്‍, പോളിംഗ് ഏജന്റുമാര്‍, പൊലീസ്, റവന്യൂ, ബാങ്ക് ജീവനക്കാര്‍, പ്രചാരണത്തില്‍ ഏര്‍പ്പെട്ടവര്‍, പോസ്റ്റല്‍ ബാലറ്റ് ഡ്യൂട്ടി ചെയ്തവര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങി തിരഞ്ഞെടുപ്പു സംബന്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട എല്ലാവര്‍ക്കും നിര്‍ബന്ധിത കോവിഡ് പരിശോധന നടത്തും.

ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രി, ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍, ശാസ്താംകോട്ട, കടയ്ക്കല്‍, നീണ്ടകര കുണ്ടറ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇന്നു മുതല്‍ നടത്തുന്ന സൗജന്യ പരിശോധന സൗകര്യം ബന്ധപ്പെട്ടവര്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0474 2797609. പരിശോധന നടത്താത്തവര്‍ 14 ദിവസം കര്‍ശന ഗൃഹനിരീക്ഷണത്തില്‍ തുടരണമെന്നും ഡി.എം.ഒ. അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !