കരുനാഗപ്പള്ളി : കോഴിക്കോട് സൈക്കിള്‍ ഗ്രാമത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ഗാന്ധിജയന്തി ദിനാചരണവും മാനവസൗഹൃദ സൈക്കിള്‍റാലിയും നടത്തും. ഒക്‌ടോബര്‍ 2 രാവിലെ 7.30 ന് കോഴിക്കോട് ചാലയ്യം ആഡിറ്റോറിയത്തില്‍ നിന്നും ആരംഭിക്കുന്ന സൈക്കിള്‍ റാലി ലാലാജി ജംഗ്ഷന്‍, സിവില്‍സ്റ്റേഷന്‍വഴി ഠൗണ്‍ചുറ്റി നഗരസഭ കാര്യാലയത്തിന് മുന്നില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ഗാന്ധിജയന്തി ദിനാചരണം ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമബോര്‍ഡ് മെമ്പര്‍ സി ആര്‍ മഹേഷ് സൈക്കിള്‍ റാലി ഉദ്ഘാടനം ചെയ്യും. സൈക്കിള്‍ ഗ്രാമം രക്ഷാധികാരി മുനമ്പത്ത്ഷിഹാബ് അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.ശോഭന സൈക്കിള്‍ യാത്രികരെ ആദരിക്കും. കെ.സി.രാജന്‍ ഗാന്ധി അനുസ്മരണപ്രഭാഷണം നടത്തും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിക്കും. സൈക്കിള്‍ യാത്രശീലമാക്കൂ, ആരോഗ്യം സംരക്ഷിക്കൂ, ഇന്ധനം ലാഭിക്കൂ, അന്തരീക്ഷമലിനീകരണം കുറയ്ക്കൂ, ആയൂസ്സ് വര്‍ദ്ധിപ്പിക്കൂ എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് കഴിഞ്ഞ എട്ട് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയാണ് കോഴിക്കോട് സൈക്കിള്‍ഗ്രാമം.
Copyright © 2003-2024 karunagappally.com Developed by Sudheesh.R