കരുനാഗപ്പള്ളി : ഗാന്ധി ജയന്തിയുടെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് കേരള റൂറൽ ഡവലപ്പ്മെന്റ് ഏജൻസിയുടെ നേതൃത്യത്തിലുള്ള എന്റെ വായനശാലയും, സ്നേഹസേനയും ചേർന്ന് സംഘടിപ്പിച്ച ദ്വൈമാസാചരണത്തിന്റെ ഭാഗമായി വിളംബര സന്ദേശ സൈക്കിൾ റാലി നടന്നു. 200 ൽ പരം പേർ പങ്കെടുത്ത സൈക്കിൾ റാലി പുതിയ കാവിൽ നിന്ന് ആരംഭിച്ച് വള്ളിക്കാവ് വഴി കരുനാഗപ്പള്ളി നഗരസഭാ കവാടത്തിന് മുന്നിൽ സമാപിച്ചു. എന്റെ വായനശാല പ്രസിഡന്റ് കെ.എം. അനിൽ മുഹമ്മദ് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന സമാപന സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എ മുഹമ്മദ് കുഞ്ഞ്, ഷാജഹാൻ രാജധാനി എന്നിവർ പങ്കെടുത്തു. നാഷണൽ അസോസിയേഷൻ ഫിസിക്കൽ ട്രെയിനിങ്, കായംകുളം ബൈക്കോൺ റൈഡ് ക്ലബ്ല് എന്നിവരും മായി ചേർന്നാണ് റാലി സംഘടിപ്പിച്ചത്.
Copyright © 2003-2024 karunagappally.com Developed by Sudheesh.R