എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥനായിരുന്ന തുറയിൽകുന്ന്‌ ദീപക് ദിലീപൻ വീരമ്യത്യു വരിച്ചു

കരുനാഗപ്പള്ളി :എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥനായിരുന്ന തുറയിൽകുന്ന്‌ ദീപക് ദിലീപൻ വീരമ്യത്യു വരിച്ചു. ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തെ തുടർന്ന് ബാംഗ്ലൂരിലെ എയർഫോഴ്‌സ്‌ ആശുപത്രിയിൽ ഇരുപതോളമായി  ദിവസം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് ഇരുപത്തിയൊൻപതു വയസ്സുമാത്രം പ്രായമുള്ള ഈ ചെറുപ്പക്കാരൻ നമ്മെ വിട്ടു പോയത്. കരുനാഗപ്പള്ളി തുറയിൽകുന്നു സ്ക്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു. ആതിരയാണ് ഭാര്യ. മകൾ നിള (മൂന്ന് വയസ്സ്).

നാളെ രാവിലെ 7 മണിക്ക് ശ്രായിക്കാട് ഹരിജൻ വെൽഫെയർ സ്ക്കൂളിലും, കരുനാഗപ്പളളി ബോയ്‌സ് ഹയർ സെക്കന്ററി സ്ക്കൂളിലും തുടർന്ന് തുറയിൽകുന്ന് സ്ക്കൂളിലും പൊതു ദർശനത്തിനു വച്ചശേഷം രാവിലെ 10.30 ന് വീട്ടുവളപ്പിൽവച്ചു വീര ജവാന്റെ സംസ്ക്കാരചടങ്ങുകൾ നടക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !