കരുനാഗപ്പള്ളി നിവാസികൾക്ക് FM റേഡിയോയിൽ പാട്ട് പാടാൻ അവസരം ഒരുക്കികൊണ്ട് എന്റെ റേഡിയോ FM 91.2….

കരുനാഗപ്പള്ളി : 35 വയസ്സുകഴിഞ്ഞ കരുനാഗപ്പള്ളി നിവാസികൾക്ക് FM റേഡിയോയിൽ പാട്ട് പാടാൻ അവസരം ഒരുക്കികൊണ്ട് എന്റെ റേഡിയോ FM 91.2.

പാട്ടുപാടാൻ ആഗ്രഹിക്കുന്നവർ 2018 സെപ്റ്റംബർ 20 ന് പുതിയകാവിലുള്ള ഐഡിയൽ ഓഡിറ്റോറിയത്തിലെത്തി പാടാം നമുക്കു പാടാം സീസൺ 2 എന്ന സംഗീത പരിപാടിയിലേക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

3 വർഷം തികയുന്ന കരുനാഗപ്പള്ളിയിലെ FM റേഡിയോയുടെ ആഘോഷ പരിപാടികളും കരുനാഗപ്പള്ളി സയാൻ ഗോൾഡ് പാടാം നമുക്കു പാടാം സീസൺ 1 എന്ന പ്രോഗ്രാമിന്റെ ഗ്രാൻഡ് ഫിനാലെയും ഇന്ന് കരുനാഗപ്പള്ളി ഐഡിയൽ ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷപൂർവം നടത്തുന്നു. എല്ലാ കരുനാഗപ്പള്ളി നിവാസികളും ഇന്ന് ഉച്ചയ്ക്ക് 2 മണിക്കുള്ള ഈ സംഗീത വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്ക് 9544700912 , 9446864912 എന്നീ ഫോൺ നമ്പരിൽ വിളിക്കാവുന്നതാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !