കരുനാഗപ്പള്ളി : മാതാ അമൃതാനന്ദമയി ശുചീകരണത്തിൽ ഏർപ്പെടുന്ന ചിത്രം കണ്ട് ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രശംസ. അവിശ്വസനീയമെന്നാണ് നരേന്ദ്രമോദി ഇതിനെ പുകഴ്ത്തിയത്.
ലോകമെമ്പാടുമുള്ള ജനലക്ഷങ്ങൾക്ക് പ്രചോദനമാണ്. സ്വച്ഛതാ ഹി സേവാ പദ്ധതിക്കുള്ള മാതാ അമൃതാനന്ദമയിയുടെ സംഭാവന അവിശ്വസനീയമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആലപ്പാട് കടലോരത്താണ് മാതാ അമൃതാനന്ദമയി ശുചീകരണത്തിനിറങ്ങിയത്. വിവാഹിതരായ രണ്ടു വധൂവരന്മാരും മാതാ അമൃതാനന്ദമയിയോടൊപ്പം ശുചീകരണപ്രവർത്തനങ്ങളിൽ പങ്കെടുത്തു.