കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ ടൂറിസം മേഖലയിൽ ഒരു വൻ ചുവടുവെയ്പുമായി വട്ടക്കായലിനോട് ചേർന്ന് നിർമ്മിക്കുന്ന പുതിയ സംരംഭമാണ് ദ ക്ലബ് ക്യൂ (The Club Q). വിവിധ മേഖലകളിലെ 35 പേർ ചേർന്നു രൂപം നൽകിയ ‘ദ് ക്ലബ് ക്യൂ’ വിന്റെ നേതൃത്വത്തിൽ വട്ടക്കായലിനോടു ചേർന്നുള്ള മൂന്നേക്കർ സ്ഥലത്ത് നിർമ്മിക്കാൻ പോകുന്ന കൺവൻഷൻ സെന്ററിനു ആർ.രാമചന്ദ്രൻ എം.എൽ.എ. തറക്കല്ലിട്ടു. എൻ.വിജയൻ പിള്ള എം.എൽ.എ. വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഓഫിസ് ഉദ്ഘാടനം നഗരസഭാധ്യക്ഷ എം.ശോഭന നിർവഹിച്ചു.
കുടുംബത്തോടൊപ്പം ഒഴിവു സമയം ആസ്വദിക്കാനുള്ള സൗകര്യങ്ങളും രാജ്യാന്തര നിലവാരത്തിലുള്ള സ്യൂട്ട് റൂമുകളും, കോണ്ടിനെന്റൽ ഡൈനിങ്ങ്, സ്വിമ്മിങ് പൂൾ തുടങ്ങി എല്ലാവിധ അത്യധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തിയാണു കൺവൻഷൻ സെന്റർ നിർമിക്കുന്നത്.
വിവാഹങ്ങൾ, പാർട്ടികൾ, മീറ്റിംഗുകൾ, കലാ-സാംസ്‌കാരിക-വിദ്യഭാസ-വ്യവസായ പരിപാടികൾ തുടങ്ങി വിവിധോദ്ദേശ കൺവെഷൻ സെന്റർ ആണ് രൂപ കല്പന ചെയ്യുന്നത്. കഴിഞ്ഞ 16 നു നടത്താനിരുന്ന ചടങ്ങുകൾ പ്രളയദുരന്തത്തെ തുടർന്നു മാറ്റി വയ്ക്കുകയായിരുന്നു.