കരുനാഗപ്പള്ളി പുതിയകാവിൽ സിഗ്നൽ ലൈറ്റ്…..

കരുനാഗപ്പള്ളി : പുതിയകാവിൽ സിഗ്നൽ ലൈറ്റ് ഇന്നു മുതൽ പ്രവർത്തനം ആരംഭിച്ചു.

കെൽട്രോണിനായിരുന്നു നിർമാണ ചുമതല. ദേശീയപാത വിഭാഗമാണ് കരുനാഗപ്പള്ളി ലാലാജി ജംഗ്ഷൻ, പുതിയകാവ്, ഓച്ചിറ എന്നിവിടങ്ങളിൽ 27.5 ലക്ഷം രൂപ ചിലവഴിച്ച് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്.


നാഷണൽ ഹൈവേ PWD വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ എസ്. ദീപയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കിയത്. സിഗ്നൽ ലൈറ്റിന്റെ സിച്ച് ഓൺ കർമ്മം ആർ. രാമചന്ദ്രൻ എം.എൽ.എ. നിർവ്വഹിച്ചു.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലേഖ കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ് എന്നിവർ വിവിധ യോഗങ്ങളിൽ അധ്യക്ഷരായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ മജീദ്, ജില്ലാ പഞ്ചായത്തംഗം അനിൽ എസ് കല്ലേലിഭാഗം,നാഷണൽ ഹൈവേ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ എസ് ദീപ, ഗ്രാമപഞ്ചാത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !