കരുനാഗപ്പള്ളി : ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ കരുനാഗപ്പള്ളി തുറയിൽകുന്ന് നിവാസികൾ.
തുറയിൽകുന്ന് കുമാരനാശാൻ സ്‌മാരക ഗ്രന്ഥശാല യുവജനവേദിയുടെ ആഭിമുഖ്യത്തിൽ 2018 ജൂലൈ 8 ന് ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് ഫുട്ബോൾ പ്രേമികൾക്കായി ഒരു ഫുട്ബോൾ ക്വിസ് മത്സരം സംഘടിപ്പിച്ചിരിക്കുന്നു.
15 വയസ്സിന് മുകളിലുള്ള ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം.
പ്രശസ്‌ത സിനിമാ സീരിയൽ നടൻ ശ്രീ. ജയകുമാർ ഉദ്ഘാടനം നിർവഹിക്കുന്നു.
പ്രശസ്‌ത സിനിമാ സംവിധായകൻ ശ്രീ. അനിൽ വി. നാഗേന്ദ്രൻ സമ്മാനദാനം നിർവഹിക്കുന്നു.
ഗ്രന്ഥശാലാ പ്രസിഡന്റായ ഡോ. ജാസ്മിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഗ്രന്ഥശാലാ സെക്രട്ടറി ശ്രീ.ആൾഡ്രിൻ റ്റി.എം. വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്യുന്നു.
ശ്രീ. ഷിബു.എസ്. വയലകത്ത്, ശ്രീ. അനിൽ.എസ്. ചൂരയ്ക്കാടൻ, ശ്രീ. ബിജു.എ. തുടങ്ങിയവർ വിജയികൾക്കു ആശംസകൾ നേരുന്നു. തുടർന്ന് യുവജനവേദി സെക്രട്ടറി ശ്രീ. വിശാൽ ഐ.വി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു.
ഈ മഹനീയ അവസരത്തിലേക്കു എല്ലാ ഫുട്ബോൾ പ്രേമികളായ സുഹൃത്തുക്കളെയും കുമാരനാശാൻ സ്‌മാരക ഗ്രന്ഥശാല യുവജനവേദി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഈ ഫോൺ നമ്പരിൽ വിളിക്കാം 9846022437, 9567983141, 9656750076
കടപ്പാട് : ബിജു തുറയിൽകുന്ന്