കരുനാഗപ്പള്ളിയിലെ ഈ സിഗ്നൽ പച്ചയോ ?  ചുവപ്പോ ?

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനു തെക്കുവശം വഴി കല്ലുംമൂട്ടിൽ കടവ്‌ – ചെറിയഴീക്കൽ പോകുന്ന റോഡിലേക്കുള്ള സിഗ്നലിന്റെ കാഴ്ചചയാണിത്…. ഒരു വർഷത്തിലധികമായി കാണുന്ന കാഴ്ച….

ആദ്യം പച്ച കത്തും ഒരു കുഴപ്പവുമില്ല…. മനോഹരം…. പിന്നെ ചുവപ്പ് കത്തിയാൽ ആണ് കുഴപ്പം…. ഒന്നും മനസ്സിലാകില്ല….. അതിൽ നിന്നും ഒരു ചെറിയ ബൾബ് കത്തിയെന്നു തോന്നുന്നു…. സംശയം തോന്നിയാൽ പിന്നെ വണ്ടി നിർത്തുന്നതാണ് നല്ലത്…. കുറച്ചു പ്രായമായ ആളാണെകിൽ ഒന്നും കത്തിയില്ലെന്ന് തോന്നിയാൽ ചുമപ്പാണെന്നു കരുതി വണ്ടി നിർത്തുക….. അല്ലെങ്കിൽ തെക്കുവശത്തു നിന്നുള്ള വണ്ടി വരുന്നില്ലെന്നു ഉറപ്പു വരുത്തുക… മനോഹരമായ സിഗ്നൽ സിസ്റ്റം….

അഴീക്കൽ ബീച്ച്, അമൃതപുരി എന്നിവിടങ്ങളിലേക്ക്‌ പോകുന്ന കരുനാഗപ്പള്ളിക്ക് പുറത്തു നിന്ന് വരുന്നവരും ഇതു ശ്രദ്ധിക്കുന്നത് നന്നായിരിക്കും…..

ഇതു എന്നെങ്കിലും ശരിയാക്കുമായിരിക്കും ? ആർക്കെങ്കിലും വല്ല പ്രതീക്ഷയുമുണ്ടോ ?


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !