ബോയ്സ് ഹൈസ്കൂളിൽ പ്രഭാഷണവും, പ്രദർശനവും, പ്രകൃതിജീവന ക്യാമ്പും സംഘടിപ്പിച്ചു…. മഹാത്മാ ഗാന്ധിജിയുടെ….

കരുനാഗപ്പള്ളി : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിൽ സംഘടിപ്പിച്ച പ്രഭാഷണവും, പ്രദർശനവും പ്രകൃതിജീവന ക്യാമ്പും വ്യത്യസ്ത അനുഭവമായി. കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിൽ സീനിയർ ജേർണലിസ്റ്റ് യൂണിയൻ, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഭേഷജം പ്രസന്നകുമാറിന്റെ ഗാന്ധിയൻ ഭക്ഷണ രീതിയെ പരിചയപ്പെടുത്തുന്ന പ്രകൃതി ഭക്ഷണമൊരുക്കലും പരിശീലനവും അനുസ്മരണ പരിപാടിയിലെ വേറിട്ട പരിപാടിയായിരുന്നു. ഇൻഡ്യൻ കൗൺസിൽ ഓഫ് ഗാന്ധിയൻ സ്റ്റഡീസ് ചെയർമാൻ ഡോ എൻ രാധാകൃഷ്ണൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സംഘാടക സമിതി ചെയർമാൻ പി ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ സ്വാഗതം പറഞ്ഞു. സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ രാജൻ ബാബു ആമുഖ പ്രഭാഷണം നടത്തി. സംഘാടകസമിതി ചെയർമാൻ വി പി ജയപ്രകാശ് മേനോൻ ,താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ പി ബി ശിവൻ, സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ കെ ആർ ജയകുമാർ പ്രകൃതിജീവന ക്ലാസിന് നേതൃത്വം നൽകി. ഭേഷജം പ്രസന്നകുമാർ തയ്യാറാക്കിയ പ്രകൃതിഭക്ഷണം ക്യാമ്പിൽ നൽകി. സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ മരങ്ങാട്ട് പത്മനാഭൻ ഗാന്ധിജിയുടെ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്.മരങ്ങാട്ട് പത്മനാഭനെ ചടങ്ങിൽ ആദരിച്ചു.പി ജി പ്രദീപ് കുമാർ തയ്യാറാക്കിയ അപൂർവ്വ ഗാന്ധി സ്റ്റാമ്പുകളുടെ പ്രദർശനവും നടന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !