മോഹലാലിന്‌ വരച്ച ചിത്രം നൽകണമെന്നുള്ള ഗൗരി സുനിലിന്റെ ആഗ്രഹവും സാധിച്ചു….

കരുനാഗപ്പള്ളി : മോഹലാലിന്‌ വരച്ച ചിത്രം നൽകണമെന്നുള്ള ഗൗരി സുനിലിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹവും സാധിച്ചു. കരുനാഗപ്പള്ളിയിൽ കുറച്ചു ദിവസം മുമ്പ് ലാലേട്ടൻ എത്തിയപ്പോൾ താൻ വരച്ച ചിത്രം നൽകണമെന്നുള്ള ആഗ്രഹവുമായി പലരോടും ആവശ്യപ്പെട്ടിട്ടും അതിന് കഴിഞ്ഞിരുന്നില്ല. ഇതിനെക്കുറിച്ച് സോഷ്യൽമീഡിയ വളരെയധികം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. മോഹൻലാൽ ഫാൻസിലെ പലരും ഇതേത്തുടന്ന് ഗൗരി സുനിലിന്റെ വീട്ടിലും എത്തിയിരുന്നു. അങ്ങനെ നിരവധി പേരുടെ ശ്രമത്തിനൊടുവിൽ സിനിമാതാരം സീമാ നായർ ആണ് ഈ അവസരം ഒരുക്കിയത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ കൊച്ചു കലാകാരിയായ ഗൗരി സുനിൽ വളരെ അതിശയിപ്പിക്കുന്ന വിധം നിമിഷങ്ങൾക്കുള്ളിലാണ് മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്നത്. പെൻസിൽ ഡ്രായിങ്ങിനോട് ഏറ്റവും പ്രീയമുള്ള ഗൗരി മൂന്നു തവണ ജില്ലാ ചിത്രരചനാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി.ചരിത്ര പുരുഷന്മാരുടെയും, സിനിമാ താരങ്ങളുടെയും, രാഷ്‌ട്രീയ – സാമൂഹ്യ പ്രവർത്തകരുടെയും, ദൈവങ്ങളുടെയും അങ്ങനെ വർണാഭമായ അഞ്ഞൂറിലധികം ചിത്രങ്ങളാണ് ഈ കുട്ടിയുടെ കലാ സൃഷ്ടിയായിട്ടുള്ളത്. പരിശീലനം ഒന്നുമില്ലാതെ സ്വതസിദ്ധമായ കഴിവിലൂടെ ഈ കുട്ടി വരയ്ക്കുന്ന ചിത്രങ്ങളുടെ മനോഹാരിത മനസിലാക്കി നമ്മുടെ കരുനാഗപ്പള്ളിയിൽ പലയിടത്തും ഗൗരി എന്ന കൊച്ചു മിടുക്കി വരച്ച ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.


ഈ ഓണത്തിന് നമ്മുടെ കരുനാഗപ്പള്ളി H&J മാളിലുള്ള ന്യൂ മനാമ നൽകുന്ന ഓണം ഓഫറുകൾ….നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !