കരുനാഗപ്പള്ളി : സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി സിവിൽസ്റ്റേഷനിൽ നടന്ന ചടങ്ങിൽ കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ. ആർ. രാമചന്ദ്രൻ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
കരുനാഗപ്പള്ളിയിലെ സ്ക്കൂളുകളിലും ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും തുടങ്ങീ
എല്ലായിടത്തും സ്വാതന്ത്രദിനാഘോഷ ചടങ്ങുകൾ കാണാമായിരുന്നു. രാവിലെ മഴയായിരുന്നെങ്കിലും കുട്ടികളുടെ ഘോഷയാത്രകൾ മഴയത്തും റോഡിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു.