കരുനാഗപ്പള്ളി : കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഏഴിയിൽ വീട്ടിൽ അൻസാറിന്റെ വീട് ഉരുൾപൊട്ടലിൽ വീഴാറായ നിലയിൽ. വീട് രണ്ടായി പിളർന്ന നിലയിലാണിപ്പോൾ.
വെളുപ്പിനെ ഒരു മണിയോടെ വലിയ ശബ്ദത്തോടെ വീടിന്റെ ഒരു ഭാഗത്തെ മണ്ണിടിയുകയും മതിൽ പൊളിഞ്ഞു അടുത്ത പറമ്പിലേക്ക് മറിയുകയുമാണുണ്ടായത്.
കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ. ആർ രാമചന്ദ്രൻ വീട് സന്ദർശിച്ചു. മതിൽകെട്ട് ഉൾപ്പടെ വീട് ഏതു സമയവും മറിഞ്ഞു വീഴാറായ നിലയിലായതുകൊണ്ട് എത്രയും പെട്ടെന്ന് വീട് മാറി താമസിക്കാൻ സ്ഥലം സന്ദർശിച്ച തഹസിൽധാർ അറിയിച്ചു. കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷൻ വഴി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിക്ക് പറങ്കിമൂട് പള്ളിക്ക് തെക്കുവശത്താണ് അൻസാറിന്റെ വീട്.