കരുനാഗപ്പള്ളി കന്നേറ്റി ജലോത്സവത്തിന് ഒരുക്കങ്ങളായി

കരുനാഗപ്പള്ളി: ഓളപ്പരപ്പില്‍ ആവേശത്തിരകള്‍ തീര്‍ക്കുന്ന 77- മത് കരുനാഗപ്പള്ളി കന്നേറ്റി ശ്രീനാരായണ ട്രോഫി ജലോത്സവത്തിന് ഒരുക്കങ്ങളായി. ശ്രീനാരായണഗുരു ജയന്തിദിനമായ സെപ്റ്റംബർ 16 നാണ് കന്നേറ്റി ജലോത്സവം നടക്കുക. മുക്കാൽ നൂറ്റാണ്ടിലധികം ചരിത്രമുള്ള കന്നേറ്റി ജലോത്സവത്തിനായി ഇത്തവണയും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. നിരവധി ചുണ്ടന്‍ വള്ളങ്ങളും തെക്കനോടി വള്ളങ്ങളും കന്നേറ്റിയുടെ ജലോപരിതലത്തില്‍ ആവേശത്തുഴകളെറിയും.

കന്നേറ്റിക്കായലിന്റെ ഇരുകരകളിലും തടിച്ചുകൂടുന്ന ആയിരങ്ങള്‍ ജലോത്സവത്തിന് ആവേശം പകരും. ചതയദിനത്തില്‍ നടക്കുന്ന ജലോത്സവം നാടിനെ ഉത്സവാന്തരീക്ഷത്തിലാക്കും.

ജലോത്സവത്തിന് തുടക്കംകുറിച്ച് നടക്കുന്ന സമ്മേളനം വനംവകുപ്പ് മന്ത്രി രാജു ഉദ്ഘാടനം ചെയ്യും. ജലോത്സവം ഉദ്ഘാടനം കെ.സി.വേണുഗോപാല്‍ എം.പി. നിര്‍വഹിക്കും. വര്‍ഷങ്ങളായി ജലോത്സവത്തിന് മുഖ്യഭാരവാഹിയും ക്യാപ്റ്റനുമായിരുന്ന പ്രദീപ് കുമാറിനെ ചടങ്ങില്‍ അനുസ്മരിക്കും. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., കെ.സോമപ്രസാദ് എം.പി., എന്‍.വിജയന്‍ പിള്ള എം.എല്‍.എ., ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !