കരുനാഗപ്പള്ളി സാംസ്‌കാരികോത്സവം 2017

കരുനാഗപ്പള്ളി : നഗരസഭയും താലൂക്ക് ലൈബ്രറി കൗണ്‍സിലും സംയുക്തമായി നടത്തുന്ന സാംസ്‌കാരികോത്സവം തിങ്കളാഴ്ച സമാപിക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം കെ.സോമപ്രസാദ് എം.പി. ഉദ്ഘാടനം ചെയ്യും. എന്‍.വിജയന്‍പിള്ള എം.എല്‍.എ. അധ്യക്ഷത വഹിക്കും.

ഭാരത് ഭവന്‍ ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് 14 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള കലാകാരന്‍മാര്‍ അണിനിരക്കുന്ന ഇന്ത്യന്‍ വസന്തോത്സവം നടക്കും. സംസ്ഥാനത്തുതന്നെ നാല് കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ വസന്തോത്സവം സംഘടിപ്പിക്കുന്നത്. ഓരോ സംസ്ഥാനത്തെയും തനത് നൃത്തകലാരൂപങ്ങള്‍ ഈ കലാമേളയില്‍ ഉണ്ടാകും.

ഇരുനൂറിലധികം കലാകാരന്‍മാരാണ് പങ്കെടുക്കുന്നത്. സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച അത്തപ്പൂവിടീല്‍ മത്സരം നടന്നു. താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ കീഴിലുള്ള 11 പഞ്ചായത്ത് നേതൃസമിതികളും നഗരസഭാ നേതൃസമിതിയും പൂക്കളമത്സരത്തില്‍ പങ്കെടുത്തു.

ഓച്ചിറ പഞ്ചായത്ത് നേതൃസമിതി ഒന്നാം സ്ഥാനവും തൊടിയൂര്‍ പഞ്ചായത്ത് നേതൃസമിതി രണ്ടാം സ്ഥാനവും കരുനാഗപ്പള്ളി നഗരസഭാ നേതൃസമിതി മൂന്നാം സ്ഥാനവും നേടി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !