അഡ്വ. സി.ആർ. മധുവിനെ അനുസ്മരിച്ചു….

കരുനാഗപ്പള്ളി : എസ്എഫ്ഐയുടെ ആദ്യകാല നേതാവും, കർഷകസംഘം സി.പി.ഐ.എം. നേതാവുമായിരുന്ന അഡ്വ. സി. ആർ. മധുവിൻ്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ നടന്നു. സി.പി.ഐ.എം. നേതൃത്വത്തിൽ രാവിലെ 9 ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് പുതിയകാവിൽ നടന്ന അനുസ്മരണ സമ്മേളനം അഡ്വ. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. വി.പി. ജയപ്രകാശ് മേനോൻ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി, സി.പി.ഐ.എം. ഏരിയാ സെക്രട്ടറിമാരായ പി.കെ ബാലചന്ദ്രൻ, പി.ബി. സത്യദേവൻ,നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ നിസാം, ജില്ലാ പഞ്ചായത്തംഗം വസന്താരമേശ്, സി രാധാമണി, അമൽ സുരേഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. എസ്.എഫ്.ഐ. ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകളും ചടങ്ങിൽ വച്ച് വിതരണം ചെയ്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !