മാതൃരാജ്യത്തിന് വേണ്ടി സ്വജീവൻ ബലി നൽകിയ ധീര യോദ്ധാവ് ഓർമ്മയായിട്ട് 12 വർഷം….

കരുനാഗപ്പള്ളി : ജന്മനാടിന്റെ അഖണ്ഡതയ്ക്ക് പോറൽ ഏൽപ്പിക്കാൻ 2009 ജൂലൈ 28 ന് ജമ്മുകാശ്മീരിലെ പുൽവാമയിൽ നുഴഞ്ഞുകയറിയ തീവ്രവാദികളെ കാലപുരിക്ക് അയച്ചപ്പോൾ നഷ്ടപ്പെട്ടത് ധീരരായ സൈനികരെയാണ്. കാശ്മീരിലെ പുൽവാമയിൽ നുഴഞ്ഞുകയറിയ തീവ്രവാദികളെ നേരിടുമ്പോൾ നമുക്ക് നഷ്ടപ്പെട്ടത് ധീരനായ ഒരു പോരാളിയാണ് ആർ.രതീവ്. മാതൃരാജ്യത്തിന് വേണ്ടി സ്വജീവൻ ബലി നൽകിയ ധീര യോദ്ധാവ് ഓർമ്മയായിട്ട് 12 വർഷം. അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ കൊല്ലം ജില്ലയുടെ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബസംഗമം ചാരിറ്റബിൾ സൊസൈറ്റിയും, ആലപ്പുഴയുടെ സൈനിക കൂട്ടായ്മയായ സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസും ചേർന്ന് ആ ധീരനായ സൈനികന്റെ ഓച്ചിറ, ആലുംപീടികയിലുള്ള സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു. ചടങ്ങിൽ ക്വയിലോൺ മല്ലു സോൾജിയേഴ്സ് അംഗങ്ങളായ അനിൽകുമാർ, നജുമുനീൻ, സുധീഷ്, ശരത്, സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനിസ് അഗംങ്ങൾ എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !