എം.എൽ.എ. യുടെ ഇടപെടൽ…. പുതിയ കോഴ്സുകളും ബാച്ചുകളും അനുവദിച്ചു….

കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷിന്റെ ഇടപെടലിനെ തുടർന്ന് ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജിൽ പുതിയ ബാച്ചും ഐ.എച്ച്.ആർ.ഡി പോളിടെക്നിക്കിൽ പുതിയ രണ്ട് കോഴ്സുകളും ആരംഭിച്ചു.

ഡിപ്ലോമ കോഴ്സ് ഇൻ കമ്പ്യൂട്ടർ എൻജിനീയറിങ്, ഡിപ്ലോമ കോഴ്സ് ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളാണ് ഐ.എച്ച്.ആർ.ഡി പോളി ടെക്നിക്കൽ പുതുതായി അനുവദിച്ചിട്ടുള്ളത്.

ബിടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് കോഴ്സിൽ അധികമായി ഒരു ബാച്ച് ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജിൽ അനുവദിച്ചു.

പ്രസ്തുത കോഴ്സുകളും ബാച്ചുകളും അനുവദിക്കണം എന്ന് ചൂണ്ടിക്കാട്ടി അധികൃതർക്ക് സി.ആർ.മഹേഷ് എം.എൽ.എ. നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കോഴ്സുകളും ബാച്ചുകളും അനുവദിച്ചത്.

ഈ അധ്യയന വർഷം തന്നെ പുതിയ കോഴ്സുകളിലും ബാച്ചുകളിലും പ്രവേശനം നടത്തുവാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു വരികയാണെന്ന് സി. ആർ. മഹേഷ് എം.എൽ.എ അറിയിച്ചു


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !