സി.ആർ. മഹേഷ് എം.എൽ.എ. യുടെ ജ്യേഷ്ഠനും നാടക രചയിതാവുമായ സി.ആർ.മനോജ് അന്തരിച്ചു…. ആദരാഞ്ജലികൾ….

കരുനാഗപ്പള്ളി : സി.ആർ. മഹേഷ് എം.എൽ.എ. യുടെ ജ്യേഷ്ഠനും, നാടക രചയിതാവുമായ തഴവ ചെമ്പകശ്ശേരിൽ സി.ആർ.മനോജ്(45) അന്തരിച്ചു. ഇന്ന് രാവിലെ 8 മണിയോടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. തികഞ്ഞ നാടക സ്നേഹിയായിരുന്ന ഇദ്ദേഹം, നാടകരചന കൂടാതെ നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷവും ചെയ്തിട്ടുണ്ട്.

പത്തിലധികം പ്രൊഫഷണൽ നാടകങ്ങൾ എഴുതിയിട്ടുള്ള ഇദ്ദേഹത്തിൻറെ ആദ്യനാടകം ഒരു ദേശം കഥപറയുന്നു എന്നതാണ്. ഓച്ചിറ സരിഗ നൂറോളം വേദികളിൽ ഈ നാടകം അവതരിപ്പിച്ചു. നാടക അഭിനയ രംഗത്താണ് ആദ്യം അദ്ദേഹം ശ്രദ്ധയൂന്നിയത്. കൊല്ലം ഒഡസ്സിയുടെ തേജസ്വിനിയുടെ തീരങ്ങളിൽ എന്ന നാടകത്തിലാണ് ആദ്യം അഭിനയിച്ചത്.

നാടകരചനയിലേക്ക് കടന്ന അദ്ദേഹം കേരളത്തിലെ പ്രമുഖ പ്രൊഫഷണൽ നാടക കമ്പനികൾക്കുവേണ്ടി നാടകമെഴുതി. ഓച്ചിറ സരിഗ, കൊല്ലം ആത്മമിത്ര, ഓച്ചിറ നാടകരംഗം, തിരുവനന്തപുരം സംഘ കേളി തുടങ്ങിയ ട്രൂപ്പുകൾ ക്കുവേണ്ടി പതിനഞ്ചോളം നാടകങ്ങൾ രചിച്ചു. ഒരു ദേശം കഥപറയുന്നു, അമ്പട്ടൻ ചെമ്പകരാമൻ, ഇവൻ നായിക തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ.

ഓച്ചിറ നാടകരംഗം അവതരിപ്പിച്ച ഇവൻ നായിക എന്ന നാടകത്തിന് സംസ്ഥാന ഗവൺമെന്റിന്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

നാടക പ്രവര്‍ത്തകരുടെ ഉന്നമനത്തിനു വേണ്ടിയുള്ള ഡ്രാമാനന്ദം ചാരിറ്റബിള്‍ സൊസൈറ്റിയുടെ മുഖ്യസംഘാടകനും, ഇടതുപക്ഷ സഹയാത്രികനുമായിരുന്ന ഇദ്ദേഹം എ.ഐ.വൈ.എഫ്. മുൻ മണ്ഡലം പ്രസിഡന്റായിരുന്നു.

മരണാനന്തര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കരുനാഗപ്പള്ളി തഴവയിലെ വീട്ട് വളപ്പിൽ വച്ച് നടക്കും. പിതാവ് പരേതനായ സി.എ.രാജശേഖരൻ, മാതാവ് ലക്ഷ്മിക്കുട്ടിയമ്മ, ഭാര്യ ലക്ഷ്മി


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !