കരുനാഗപ്പള്ളി : ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർഥികൾക്ക് സി.ആർ.മഹേഷ് എം.എൽ.എ മെരിറ്റ് അവാർഡുകൾ നൽകും. അർഹരായ വിദ്യാർഥികൾ മാർക്ക് ലിസ്റ്റിന്റെ കോപ്പി, വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ അപേക്ഷയിൽ ഫോൺ നമ്പർ രേഖപ്പെടുത്തിയിരിക്കണം. എന്നിവ സഹിതം നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കുക. അപേക്ഷകൾ 2021 ആഗസ്റ്റ് 20 ന് മുൻപായി ലഭിക്കണം.
അപേക്ഷകൾ ലഭിക്കേണ്ട വിലാസം,
സി.ആർ.മഹേഷ് എം.എൽ.എ
എം.എൽ.എ ഓഫീസ്,
പടനായർകുളങ്ങര വടക്ക്,
കരുനാഗപ്പള്ളി പി.ഒ.
(കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിക്ക് തെക്ക് പടിഞ്ഞാറ് ബി.എസ്.എൻ.എൽ ഓഫീസിന് എതിർവശത്താണ് എം.എൽ.എ. ഓഫീസ്).
വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക 0476-2910700, 9895170847, 9947144440