കുട്ടിയെ കാണ്മാനില്ല….

കുട്ടിയെ കണ്ടെത്തി…. റെയിൽവേ സ്റ്റേഷനിലെ വെയിറ്റിംഗ് ഷെഡിൽ ഇരിക്കുകയായിരുന്നു….

കരുനാഗപ്പള്ളി : കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് ആകാശ് ഭവനത്തിൽ മോനു എന്ന് വിളിയ്ക്കുന്ന ആകാശിനെ(17) ഇന്ന് (12/02/2022) വെളുപ്പിനെ മുതൽ കാണ്മാനില്ല. ത്രിസ്റ്റർ വിനോദ്, ചിത്ര എന്നിവരുടെ മകനാണ്. കരുനാഗപ്പള്ളി കെന്നഡി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.


കരുനാഗപ്പള്ളി പുതുമണ്ണേൽ ആഡിറ്റോറിയത്തിന് സമീപത്ത് നിന്നും, വീടിന് സമീപത്ത് നിന്നും ലഭിച്ച CCTV ദൃശ്യങ്ങളിൽ നിന്നും 5 മണിയ്ക്ക് ശേഷം കുട്ടി ബാഗുമായി പോകുന്നതായി കാണാൻ കഴിഞ്ഞു. കുട്ടിയെ കാണ്മാനില്ല എന്ന പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ ഈ ഫോൺ നമ്പരിലോ അറിയിക്കുക…. 9544849795 , 9847709859.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !