കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയുടെ തീരപ്രദേശങ്ങളിലെ ഇപ്പോഴത്തെ കുടിവെള്ള ക്ഷാമത്തിന്റെ പ്രധാന കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് പൊതു പ്രവർത്തകർ. നാഷണൽ ഹൈവേയുടെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട് JCB ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് പ്രതിസന്ധി ഉണ്ടായത്.
ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലില്ലാതെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിച്ചപ്പോൾ ഉള്ള അനാസ്ഥയാണ് കുടിവെള്ളത്തിന് ഇത്രയും ബുദ്ധിമുട്ടിന് ഇടയായത്. ഇത്ര വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പതിനായിരക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന മെയിൽ പൈപ്പ് ലൈൻ തന്നെ പൊട്ടിയത്ത് അധികാരപ്പെട്ടവരുടെ അനാസ്ഥ തന്നെയാണ്.
അധികാരികൾ ഇത് ഗൗരവമായി എടുക്കണമെന്നും ഇനി ആവർത്തിക്കാതിരിക്കാൻ ശക്തമായി നടപടി എടുക്കുന്നതോടൊപ്പം മുൻകരുതൽ കൂടി എടുക്കണമെന്നും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി കൗൺസിലർ സിംലാൽ അഭിപ്രായപ്പെട്ടു.