ആലപ്പാട് വീണ്ടും കരയുന്നു…. ചെറിയഴീക്കൽ ശക്തമായ കടലാക്രമണം….

കരുനാഗപ്പള്ളി : കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കലിൽ കടലാക്രമണം രൂക്ഷമാകുന്നു. ശക്തമായ കടൽ ക്ഷോഭത്താൽ നെടുംപുറത്ത് രാമകൃഷ്ണന്റെ വീട് പൂർണ്ണമായി തകർന്നു. ജഗദാംബികാ നിലയത്തിൽ സത്യദേവന്റെ വീട് ഉൾപ്പടെ സമീപത്തെ പല വീടുകൾക്കും കാര്യമായ തകരാറുകൾ സംഭവിച്ചു. വില്ലേജ് ഓഫീസർ സ്ഥലം സദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. വർഷങ്ങളായി ഈ പ്രദേശത്ത് സീവാൾ മെയിൻ്റൻസ് നടക്കുന്നില്ല , കരിമണൽ ഖനനത്തിന്റെ ഭാഗമായി നടക്കുന്ന സീവാഷിംഗും ആലപ്പാടിനെ ദുരിതത്തിലാക്കുന്നു വെന്നാണ് പ്രദേശവാസികൾ പറയുന്നത്.

സേവ് ആലപ്പാട് എന്ന ജനകീയ സമരത്തിലൂടെ ലോകമെമ്പാടും അലപ്പാടിന്റെ കണ്ണീർ കണ്ടെങ്കിലും അത് താത്കാലികമായി സോഷ്യൽ മീഡിയയിൽ ഒതുങ്ങി തീർന്ന ഒരു വാർത്ത പോലെയായി. സഹായ വാഗ്ദാനങ്ങൾ പലവഴിക്ക് വരുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും ആലപ്പാട് നിവാസികളുടെ കണ്ണീരിനു ഇതു വരെയും ഒരു പരിഹാരവും ഉണ്ടായില്ല എന്നതാണ് പ്രദേശവാസികൾ പറയുന്നത്.നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !