ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ താത്കാലികമായി പള്ളികൾ തുറക്കുന്നത് ഒഴിവാക്കണമെന്ന്….

കരുനാഗപ്പള്ളി : കോവിഡ് 19 കൊറോണ വൈറസ് കൂടുതൽ പടർന്നു പിടിക്കാനുള്ള സാഹചര്യം ഉള്ളതായി സർക്കാർ മുന്നറിയിപ്പു നൽകിയ സാഹചര്യത്തിലും രോഗപ്രതിരോധത്തിന്റെ ഭാഗമായി മൂന്നുമാസത്തെ ഇടവേളക്കു ശേഷം സംസ്ഥാനത്തെ ആരാധനാലയങ്ങൾ നിയന്ത്രണങ്ങൾക് വിധേയമായി തുടർന്നു പ്രവർത്തിക്കാൻ അനുവദിച്ച സാഹചര്യത്തിൽ ഇത് പ്രായോഗികമായി നടപ്പിലാക്കാൻ മഹല്ലുകൾക് ബുദ്ധിമുട്ട് ഉള്ള സാഹചര്യത്തിൽ പള്ളികൾ തുറക്കുന്നത് താൽക്കാലികമായി ഒഴിവാക്കണമെന്ന് താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.

രോഗ വ്യാപനം തടയുന്നതിന് വേണ്ടി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ താത്കാലികമായി പള്ളികൾ തുറക്കുന്നത് ഒഴിവാക്കണമെന്നു കരുനാഗപ്പള്ളി താലൂക്ക്‌ ജമാ അത്ത് യുണിയൻ നേതൃത്വം അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !