കുളത്തിൽ വീണ് അദ്ധ്യാപകൻ മരണമടഞ്ഞു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ആമ്പാടി ജംഗ്ഷന് സമീപം മത്സ്യകൃഷിക്കായി തയ്യാറാക്കിയിരുന്ന കുളത്തിൽ വീണ് അദ്ധ്യാപകനായിരുന്ന പടനായർകുളങ്ങര വടക്ക് ജെ.ജി. ഭവനിൽ ജയകൃഷ്ണൻ (40) മരണപ്പെട്ടു. കൊല്ലം ടി.കെ.എം കോളേജിലെ അദ്ധ്യാപകനായിരുന്നു.

ഇന്ന് ഉച്ചയോടെ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഇവിടെയെത്തിയ ജയകൃഷ്ണൻ കുളത്തിൽ വീണ് ചെളിയിൽ താഴ്ന്നു പോവുകയായിരുന്നു. സംഭവമറിഞ്ഞ് കരുനാഗപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത് ഭാര്യ: നിഷ, മക്കൾ: ശ്യം, തുഷാർ


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !