ആലപ്പാട് പഞ്ചായത്തിൽ 21 കോടി 23 ലക്ഷത്തി 95643 രൂപയുടെ ബഡ്ജറ്റ്…

കരുനാഗപ്പള്ളി : 2022-23 സാമ്പത്തിക വർഷത്തെ ആലപ്പാട് പഞ്ചായത്തിൽ 21 കോടി 23 ലക്ഷത്തി 95643 രൂപയുടെ ബഡ്ജറ്റ്. വനിതകൾ മുൻഗണന കൊടുത്ത ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
പ്രായപൂർത്തിയായ എല്ലാ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് നൽകാൻ തീരുമാനിച്ചു. കൊല്ലം ജില്ലയിൽ ആദ്യമായാണ് ഇങ്ങനെ ഒരു പദ്ധതി. കുടിവെള്ളം ശുദ്ധികരിക്കാൻ പ്രഷർ ഫിൽറ്റർ സ്ഥാപിക്കാനും, ചെറിയഴീക്കൽ 10-ാം വാർഡിൽ ഫീഷ് ലാഡ്സെന്റെർ സ്ഥാപിക്കാനും കൂടാതെ ആരോഗ്യമേഖലക്കും, കാർഷിക മേഖലക്കും, പാർപ്പിടമേഖലക്കും ബഡ്ജറ്റിൽ ഊന്നൽ നൽകി.

21,23,95643 രൂപ വരവും 21,08,60000 ചെലവും വരുന്ന ബഡ്ജറ്റിൽ 15,35,643 മിച്ചം പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ്. ടി.ഷൈമ അവതരിപ്പിച്ചത്. പ്രസിഡന്റ്. യു ഉല്ലാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബി. രേഖ നന്ദി പറഞ്ഞു. വിവിധ സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷൻമാരും മെമ്പറൻമാരും, ജീവനക്കാരും, മധ്യമ സുഹൃത്തുകളും പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !