കുടിവെള്ള പദ്ധതി…. പുതിയ മോട്ടറും ട്രാൻസ്‌ഫോർമറും മാർച്ച്‌ 31 നകം കമ്മിഷൻ ചെയ്യും….

കരുനാഗപ്പളളി : ഓച്ചിറ കുടിവെള്ള പദ്ധതി പുതിയ മോട്ടറും ട്രാൻസ്‌ഫോർമറും മാർച്ച്‌ 31 നകം കമ്മിഷൻ ചെയ്യും. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ ഏക കുടിവെള്ള സ്രോതസ്സായ ഓച്ചിറ കുടിവെള്ള പദ്ധതിയുടെ മാവേലിക്കര കണ്ടിയൂർ കടവിലെ റോ വാട്ടർ പമ്പ് ഹൗസും ട്രാൻസ്‌ഫോർമറും കാലപ്പഴക്കം കൊണ്ട് കാര്യക്ഷമത കുറഞ്ഞത് കാരണം വെള്ളത്തിന്റെ ലഭ്യത കുറയുകയും, ഓച്ചിറ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, ആലപ്പാട്, ക്ലാപ്പന , കുലശേഖര പുരം ഗ്രാമ പഞ്ചയത്തുകളിലെ കുടിവെള്ളത്തിന്റെ ലഭ്യത കുറയുകയും ചെയ്യുന്നത് പതിവായിരുന്നു.

ജല ജീവൻ മിഷന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോറും ട്രാൻസ്‌ഫോർമറും പുതിയത് സ്ഥാപിക്കാൻ 1.25 കോടി രൂപയും എസ്‌ക്ലൂസ്സീവ് കേബിൾ 80.2 ലക്ഷം രൂപയും വകയിരുത്തി 2021 ഫെബ്രുവരി മാസം ടെണ്ടർ ചെയ്ത് 2021 നവംബറിൽ നിർമാണം ആരംഭിച്ചെങ്കിലും പ്രളയം കാരണം പല തവണ നിർമാണ പ്രവർത്തങ്ങൾ തടസ്സപ്പെട്ടു. 300 Hp യുടെ രണ്ട് പമ്പ് സെറ്റും 630 Kva യുടെ ട്രാൻസ്‌ഫോർമറും ആണ് പുതിയതായി സ്ഥാപിക്കുന്നത്. നേരിട്ട് ഇലക്ട്രിസിറ്റി സബ്സ്റ്റേഷനിൽ നിന്നും പമ്പ് ഹൗസ്സിലേക്ക് എത്തിക്കാനുള്ള ഫീഡർ ലൈൻ എസ്‌ക്ലൂസ്സീവ് കേബിൾ സ്ഥാപിത മാകുന്നതോട് കൂടി പ്രദേശികമായി ഉണ്ടാകുന്ന കറണ്ട് കട്ടുകൾ പാമ്പിങ്ങിനെ തടസ്സപ്പെടുത്തില്ല.

ഇപ്പോൾ ഓച്ചിറ കുടിവെള്ള പദ്ധതി പ്രകാരം ലഭിച്ചു കൊണ്ടിരിക്കുന്നത് ദിനം പ്രതി 10
ദശലക്ഷം ലിറ്റർ വെള്ളമാണ്. മോട്ടറും പമ്പ് സെറ്റും മാറ്റിസ്ഥാപി ക്കുന്നതോട് കൂടി 15 ദശലക്ഷം ലിറ്റർ ആയി ഉയർത്താൻ കഴിയും. 2009 ലാണ് ഓച്ചിറ കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. 2011 ന്നോട് കൂടി മാവേലിക്കര കണ്ടിയൂർ കടവിൽ പമ്പ് ഹൗസ് ന്റെ പ്രവർത്തനം തുടങ്ങി. സി.ആർ. മഹേഷ്‌ എം.എൽ.എ. യുടെ നേതൃത്വത്തിൽ മാവേലിക്കര കണ്ടിയൂർ കടവിൽ എത്തി നിർമാണ പ്രവർത്തങ്ങൾ വിലയിരുത്തി. വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ്‌ റാഷിദ്‌ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീകുമാർ തുടങ്ങിയവർ എം.എൽ.എ. യോടൊപ്പം ഉണ്ടായിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !