ആറ് കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭൂമി കൈമാറി…

കരുനാഗപ്പള്ളി : ആറ് കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഇടം നൽകി കനിവ് ചാരിറ്റബിൾ ട്രസ്റ്റ്. എസ് മദനന്‍പിള്ള ചെയര്‍മാനായുള്ള ഭവാനി ഗ്രൂപ്പിന്റെ കനിവ് ചാരിറ്റബിള്‍ ട്രസ്റ്റാണ് ഭൂരഹിതരായ താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട ആറ് കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി വസ്തു സൗജന്യമായി നല്‍കിയത്. ശ്രീധരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിൽ വസ്തുവിന്റെ ആധാരവിതരണം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വ്വഹിച്ചു.

സി.ആര്‍. മഹേഷ് എം.എല്‍.എ. അധ്യക്ഷനായി. അഡ്വ എ എം. ആരീഫ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ., നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു, കരകൗശല കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി. രാമഭദ്രന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ ടി.മനോഹരന്‍, കെ.ജി. രവി, മുൻ എം.എൽ.എ. ആർ. രാമചന്ദ്രൻ, ആർ.ചന്ദ്രശേഖരൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഫാദർ രാജു ഫിലിപ്പ്, വലിയത്ത് ഇബ്രാഹിം കുട്ടി, ആർ. രവീന്ദ്രൻ പിള്ള, മുനമ്പത്ത് ഷിഹാബ്, എ. സുനിമോൾ തുടങ്ങിയവർ പങ്കെടുത്തു.ജിജേഷ് വി. പിള്ള സ്വാഗതവും അഭിജിത്ത് മോഹൻ നന്ദിയും പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !