കടൽ ക്ഷോഭത്തിന്റെ ഭീതിയിൽ ആലപ്പാട്….

കരുനാഗപ്പള്ളി : ആലപ്പാട് പഞ്ചായത്തിൽ ശക്തമായ കടൽകയറ്റം. നിരവധി വീടുകളിൽ വെള്ളം കയറി. വ്യാഴാഴ്ച രാവിലെ മുതൽ തന്നെ കടൽകയറ്റമുണ്ടായിരുന്നെങ്കിലും പിന്നീടങ്ങോട്ട് കടൽകയറ്റം ശക്തമാകുകയായിരുന്നു.ചെറിയഴീക്കൽ മുതൽ തെക്കോട്ടുള്ള ഭാഗത്താണ് കൂടുതൽ കടൽകയറ്റമുണ്ടായത്. കടൽകയറ്റം ശക്തമായതോടെ നിരവധി വീടുകളിൽ വെള്ളം കയറി.


ചെറിയഴീക്കൽ ആലുംമൂട്ടിൽ, ശശി, നെല്ലുംമൂട്ടിൽ, തങ്കച്ചൻ, ചീലാന്തിമൂട്ടിൽ, രഘു, ജഗദാംബിക നിലയത്തിൽ, സത്യദേവൻ, നെടുംപുറത്ത്, രാമകൃഷ്ണൻ, സൂര്യൻ പറമ്പിൽ, പ്രഭ തുടങ്ങി നിരവധി വീടുകളിൽ വെള്ളം കയറി. ഈ പ്രദേശത്തെ കടൽഭിത്തി നിർമ്മാണം ഉൾപ്പടെ നടക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. തുടർന്ന് ആർ രാമചന്ദ്രൻ എം.എൽ.എ. സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !